പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

ഹൗസ് മദർ, കെയർ ടേക്കർ തസ്തികകളിലേക്ക് അപേക്ഷിക്കാം

Jan 11, 2023 at 10:35 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തൃശൂർ: തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, എൻട്രി ഹോം എന്നിവിടങ്ങളിൽ ഒഴിവുള്ള ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്), കെയർ ടേക്കർ തസ്തികകളിൽ അപേക്ഷിക്കാം.

ഹൗസ് മദർ തസ്തികയിൽ അഞ്ച് ഒഴിവുണ്ട്. എം.എസ്.ഡബ്ല്യൂ/പി.ജി (സൈക്കോളജി/ സോഷ്യോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 22,500 രൂപ. കെയർ ടേക്കർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. പ്ലസ്ടു/ പ്രീഡിഗ്രി ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 12,000 രൂപ.

വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ജനുവരി 19ന് വൈകിട്ട് അഞ്ചിനു മുൻപ് ലഭിക്കുന്ന വിധം സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/ 1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം- 695002. ഇ-മെയിൽ: keralasamakhya@gmail.com. വെബ് സൈറ്റ്: http://keralasamakhya.org.

\"\"

Follow us on

Related News