SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 29നു തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന സംസ്ഥാനതല മാധ്യമ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മാധ്യമ വിദ്യാർഥികൾക്കായി ശിൽപ്പശാല സംഘടിപ്പിക്കുന്നു. സർവകലാശാലാ ക്യാംപസുകൾ, കോളജുകൾ, ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ജേണലിസം വിദ്യാർഥികൾക്കു പങ്കെടുക്കാം. താത്പര്യമുള്ളവർ ജനുവരി 17നു വൈകിട്ട് അഞ്ചിനു മുൻപ് prdmediaday@gmail.com എന്ന ഇ-മെയിലിൽ ബയോഡാറ്റയും അപേക്ഷയും സമർപ്പിക്കണം. വിദ്യാർഥിയുടെ പേര്, സ്ഥാപനത്തിന്റെ പേര്, പഠിക്കുന്ന കോഴ്‌സ്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ നിർബന്ധമായും ബയോഡാറ്റയിൽ ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് 0471 2518637.