പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: വാക് ഇൻ ഇന്റർവ്യൂ

Jan 9, 2023 at 8:58 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: എയർ ഇന്ത്യ എയർപോർട്ട് സർവിസസ് ലിമിറ്റഡ് കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൊച്ചി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ തസ്തികകളിലാണ് കരാർനിയമനം നടത്തുന്നത്.

\"\"

ഹാൻഡിമാൻ ഈ തസ്തികയിൽ കോച്ചിയിൽ 45 ഒഴിവുകളും കോഴിക്കോട് 45 ഒഴിവുകളും കണ്ണൂരിൽ 20ഒഴിവുകളുമാണുള്ളത്. പ്രതിമാസം 14,610 രൂപയാണ് ശമ്പളം.
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകൾ അറിയണം.

യൂട്ടിലിറ്റി കം എം റാപ് ഡ്രൈവർ
കൊച്ചിയിൽ 3 ഒഴിവുകളും ,
കോഴിക്കോട് 11 ഒഴിവുകളും കണ്ണൂരിൽ 8 ഒഴിവുകളുമുണ്ട്. 16,530 രൂപയാണ് പ്രതിമാസ ശമ്പളം. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് അനിവാര്യം. മലയാളഭാഷ പരിജ്ഞാനമുള്ളവർക്ക് മുൻഗണന നൽകും. ജനറൽ വിഭാഗങ്ങളുടെ പ്രായപരിധി 28 വയസും ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് 31 വയസുമാണ്. എസ്.സി, എസ്. ടി. വിഭാഗങ്ങൾക്ക് 33വയസുവരെ ആകാം.
അപേക്ഷാഫോമും വിശദ വിവരങ്ങളും http://aiasl.in/recruitment ൽ ലഭ്യമാണ്.

അപേക്ഷാഫീസ്
500 രൂപയാണ് അപേക്ഷാഫീസ്. Al Airport
Services Limitedന് മുംബൈയിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി വേണം അയക്കാൻ. വിമുക്ത ഭടന്മാർ
ക്കും SC/ST വിഭാഗങ്ങൾക്കും അപേക്ഷാ ഫീസില്ല. നിർദിഷ്ട ഫോമിൽ തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം വാക്-ഇൻ ഇന്റർവ്യൂ സമയത്ത്സ മർപ്പിക്കേണ്ടതാണ്.

അഭിമുഖം
ഹാൻഡിമാൻ തസ്തികക്ക് ജനുവരി 11നും യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ തസ്തികക്ക് ജനുവരി 12നും നേരിട്ട് ഹാജരാകണം. രാവിലെ 8നും 11നും ഇടയിലാണ് അഭിമുഖം.

അഭിമുഖം നടക്കുന്ന സ്ഥലം
ശ്രീ ജഗന്നാഥ് ഓഡിറ്റോറിയം, വേങ്ങൂർ, അങ്കമാലി, എറണാകുളം ജില്ല.

\"\"

Follow us on

Related News