പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

സ്കൂളുകളിലെ അധ്യാപക തസ്തിക നിർണയം വീണ്ടും നീളുന്നു: ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ആശങ്കയിൽ

Jan 8, 2023 at 1:45 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപക
തസ്തിക നിർണയം വീണ്ടും നീളുന്നു. ഡിസംബറിൽ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്ന തസ്തിക നിർണയയത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. സർക്കാർ ഇതിനായി നിശ്ചയിച്ച സമയപരിധി പലതവണയായി കടന്നുപോയി. ഇപ്പോഴും തസ്തിക നിർണയം എന്ന് പൂർത്തിയാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. നടപടികൾ അനന്തമായി നീണ്ടുപോകുമ്പോൾ അധ്യാപക ജോലിക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് ആശങ്കയിൽ തുടരുന്നത്. സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണത്തിന് അനുസരിച്ച് ആവശ്യമായ അധ്യാപകരില്ല. ഇത് സ്കൂളുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. പല സ്കൂളുകളിലും ദിവസ വേതനത്തിന് താൽക്കാലിക അധ്യാപകരെ നിയമിച്ചാണ് പഠനം മുന്നോട്ട് കൊണ്ടുപോകുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള കണക്കെടുപ്പും മറ്റുനടപടികളും പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് സൂചന. ഫെബ്രുവരി ആദ്യത്തോടെ പൂർത്തിയാകുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. എന്നാൽ ഇതുമായി ബന്ധപ്പെട്ട തീയതി പ്രഖ്യാപിച്ചിട്ടില്ല.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ 2 വർഷത്തിലേറെയായി സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപക തസ്തികനിർണയം നടത്തിയിട്ടില്ല.

\"\"

Follow us on

Related News