പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

ദേശീയ കലാഉത്സവിൽ മികച്ച പ്രകടനവുമായി കേരളം

Jan 8, 2023 at 5:09 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എൻസിഇആർടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ കലാ ഉത്സവ് മത്സരങ്ങളിൽ കേരളത്തിൽ നിന്നും പങ്കെടുത്ത കുട്ടികൾക്ക് അഞ്ച് ഇനങ്ങളിൽ വിജയം. ജനുവരി 3മുതൽ 7വരെ ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ദേശീയ കലാ മത്സരങ്ങളിലാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുടെ മികച്ച അവതരണങ്ങൾക്ക് രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചത്. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടന്ന സംസ്ഥാനതല മത്സരങ്ങളിൽ നിന്ന് പത്തിനങ്ങളിലായി മികച്ച പ്രകടനം നടത്തിയ പതിനാല് കലാകാരന്മാരും കലാകാരികളുമാണ് ഭുവനേശ്വറിൽ സമാപിച്ച ദേശീയ കലാഉത്സവിൽ മാറ്റുരച്ചത്.

\"\"

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും കുട്ടികൾക്ക് പുറമേ, കേന്ദ്രഭരണ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളും, കേന്ദ്രീയ – നവോദയ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുമാണ് ദേശീയ കലാഉത്സവിൽ പങ്കെടുത്തത്. ദേശീയതലത്തിൽ 38 കുട്ടികൾ വീതമാണ് ഓരോ ഇനത്തിലും പങ്കെടുത്തത് . ഇതിൽ നിന്നാണ് കേരളത്തിലെ കുട്ടികൾ അഞ്ച് സമ്മാനങ്ങൾ കരസ്ഥമാക്കി നാടിന് അഭിമാനമായത്.ഉപകരണ സംഗീത വിഭാഗമായ താളവാദ്യത്തിലൂടെ ആലപ്പുഴ ചേർത്തല കണ്ടമംഗലം എച്ച് എസ് എസ്സിലെ മാധവ് വിനോദ് രണ്ടാം സ്ഥാനം നേടി . നാടോടി നൃത്തയിനത്തിൽ കോഴിക്കോട് പറയഞ്ചേരി ജിബിഎച്ച്എസ്എസ് ലെ മണി പിയും രണ്ടാം സ്ഥാനത്തിന് അർഹനായി .
തദ്ദേശീയ ഉപകരണ സംഗീതത്തിൽ പാലക്കാട് കോങ്ങാട് കെ പി ആർ പി എച്ച്എസ്എസിലെ ദീക്ഷിത്, ശാസ്ത്രീയ സംഗീത വിഭാഗത്തിൽ പാലക്കാട് വെള്ളിനേഴി ജിഎച്ച്എസ്എസ് ഭവപ്രിയ കെ.എസ് , പരമ്പരാഗത കളിപ്പാട്ട നിർമ്മാണയിനത്തിൽ മലപ്പുറം മഞ്ചേരി ജി വി എച്ച് എസ് എസ് ടി എച്ച് എസ് എസ് ലെ പ്രബിൻ. ടി എന്നിവർ മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സരിച്ച പത്തിനങ്ങളിൽ അഞ്ചിലും വിജയികളായ സന്തോഷത്തിലാണ് മത്സരാർത്ഥികൾ . ഡിസംബറിൽ മലപ്പുറത്ത് വച്ച് നടന്ന സംസ്ഥാനതല കലാഉത്സവിൽ വിജയികളായവരെയാണ് ദേശീയ കലാഉത്സവിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുപ്പിച്ചത് . പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സമഗ്ര ശിക്ഷ കേരളമാണ് സംസ്ഥാനതലം വരെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത് . ദേശീയ കലാഉത്സവിൽ പങ്കെടുത്ത മത്സരാർത്ഥികളെയും ,വിജയികളേയും , സംഘാംഗങ്ങളെയും , വിവിധ തലങ്ങളിൽ നേതൃത്വം നൽകിയ സംസ്ഥാന , ജില്ലാ -പ്രോഗ്രാം ഓഫീസർമാരേയും സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ.എ.ആർ സുപ്രിയ അഭിനന്ദിച്ചു.

\"\"

Follow us on

Related News