പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

വിസ്മയത്തിന്റെ ഉത്സവമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മികവ് കൂട്ടാൻ ഗവേഷണ സമിതി വേണം: രാജ ശ്രീരാജു

Jan 7, 2023 at 11:18 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കോഴിക്കോട്: ഓരോ വർഷവും കലോത്സവം വിസ്മയിപ്പിക്കുന്നതായി അന്താരാഷ്ട്ര ന്യൂസ്‌ ഏജൻസിക്ക് വേണ്ടി ഗവേഷണത്തിനെത്തിയ തിരുവനന്തപുരം സ്വദേശി രാജ ശ്രീരാജു. കേരളത്തിന്റെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ ഈ മേളയ്ക്ക് വലിയ പങ്കുണ്ട്. മാറി മാറി വരുന്ന സർക്കാരുകൾ ഈ മേളയെ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ ശ്രമിക്കുന്നത് അഭിനന്ദനീയമാണ്. എന്നാൽ മത്സരാർത്തികൾക്കിടയിൽ സർവേ നടത്തി വേണം അടുത്ത കലോത്സവത്തിന് തയ്യാറെടുക്കാൻ. കുട്ടികൾക്ക് സാമ്പത്തികവും മറ്റുമുള്ള പരിമിതികൾ കാരണം സംസ്ഥാന കലോത്സവത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല എന്നാണ് അന്വേഷണത്തിൽ മനസ്സിലാകുന്നത്. ഇതു പരിഹരിക്കാൻ സർക്കാരിന് കഴിയും. കഴിവുള്ള കുട്ടികൾക്ക് പരിശീലനത്തിന് സർക്കാർ തന്നെ സംവിധാനം ഏർപ്പെടുത്തണം. വസ്ത്രങ്ങൾക്കും മറ്റും വലിയ സാമ്പത്തിക ചെലവ് വരുന്നതിനാൽ പലർക്കും ജില്ലാ വരെ മാത്രമേ മത്സരിക്കാനാവുന്നുള്ളു, ഇത് മാറണം. കേരളത്തിൽ കലോത്സവത്തിന്റെ ഒരു പാരമ്പര്യം കാണാനുണ്ട്. ഈ ഉത്സവം ഓരോ വർഷം കൂടുമ്പോഴും വളരുന്നുമുണ്ട്. അതേ സമയം ഇതിന്റെ ഗുണം കേരളത്തിന്റെ കലാമണ്ഡലത്തിന്റെ വികസനത്തിന്‌ ഉപകരിക്കണമെങ്കിൽ ഈ വിഷയത്തിൽ ഗവേഷണത്തിനായി സർക്കാർ ഒരു ടീമിനെ നിയോഗിക്കണം. കൂടുതൽ കുട്ടികൾക്ക് ഉപകരിക്കുന്ന തരത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. കലോത്സവം കഴിഞ്ഞാലും പ്രതിഭകൾക്ക് വളർച്ചക്ക് വേണ്ട പദ്ധതികൾ സർക്കാർ തലത്തിൽ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും വേണമെന്ന് രാജ ശ്രീരാജു അഭിപ്രായപ്പെട്ടു.

\"\"

Follow us on

Related News