SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മോട്ടോർ മെക്കാനിക്കിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും എൻ.ടി.സി. മോട്ടർ മെക്കാനിക്ക് വെഹിക്കിൾ സർട്ടിഫിക്കറ്റുമാണ് യോഗ്യത. ഏതെങ്കിലും അംഗീകൃത വർക്ക്‌ഷോപ്പിൽ രണ്ട് വർഷം ജോലി ചെയ്ത പ്രവൃത്തിപരിചയവും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. 18-39 ആണ് പ്രായപരിധി. നിയമാനുസൃത വയസിളവ് ബാധകം. 26,500 – 60,700 ആണ് പ്രതിമാസ വരുമാനം. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജനുവരി 16ന് മുമ്പ് പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാക്കണം.