പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

സ്വർണ്ണക്കപ്പ് കോഴിക്കോടെത്തി: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് ഇനി മണിക്കൂറുകൾ

Jan 2, 2023 at 2:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് കേളികൊട്ടൊരുങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. കലോത്സവ നഗരിയിലേക്ക് കലാ പ്രതിഭകൾ എത്തിത്തുടങ്ങി. കലോത്സവ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് പാലക്കാട്‌ നിന്ന് കോഴിക്കോട് എത്തി. മതിയായ സുരക്ഷ ഇല്ലാത്തതിനാൽ നൂറ്റിപതിനേഴര പവൻ തൂക്കമുള്ള സ്വർണ്ണ കപ്പ് കൊണ്ടുവരാൻ കഴിയില്ലെന്ന് ഡി.ഡി.ഇ നിലപാട് എടുത്തതോടെ ഏറെ നേരം അനിശ്ചിതത്വം ഉടലെടുത്തിരുന്നു. 2019ൽ കാസർക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ജേതാക്കളായ പാലക്കാടിന് ലഭിച്ച സ്വർണ്ണകപ്പ് ജില്ലാ ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇന്ന് രാവിലെ എട്ടരയോടെ ഡി.ഡി.ഇ ട്രഷറിയിലെ
ലോക്കറിലെത്തി സ്വർണ്ണകപ്പ് ഏറ്റുവാങ്ങി. എന്നാൽ സുരക്ഷ കുറവായിരുന്നു.

\"\"

മുൻവർഷങ്ങളിൽ പൊലീസിന്റെ അകമ്പടി വാഹനത്തോടെയാണ് സ്വർണ്ണകപ്പ് കലോത്സവം നടക്കുന്ന ജില്ലയിൽ എത്തിച്ചിരുന്നത്. എന്നാൽ ഡി.ഡി.ഇയുടെ വാഹനത്തിൽ രണ്ട് പൊലീസുകാരെ മാത്രമാണ് സ്വർണ്ണ കപ്പിന്റെ സുരക്ഷക്കായി
നിയോഗിച്ചത്. ഇത് അപര്യാപ്തമാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിലപാടെടുത്തതോടെയാണ് അനിശ്ചിത ഉടലെടുത്തത് . തുടർന്ന് കൂടുതൽ പൊലീസ് എത്തി. ജില്ല അതിർത്തിയായ രാമനാട്ടുകരയിലെത്തിയ സ്വർണ്ണ കപ്പ് മന്തിമാരായ വി.ശിവൻകുട്ടിയും, മുഹമ്മദ്
റിയാസും ചേർന്ന് ഏറ്റുവാങ്ങി.

\"\"

Follow us on

Related News