പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

സ്‌കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക്: ഇനി എല്ലാം ലൈവ്

Dec 30, 2022 at 2:43 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം:ജനുവരി 3 മുതൽ 7 വരെ വരെ കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആകും. ഇതിനായി വിപുലമായ ക്രമീകരണങ്ങളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഒരുക്കിയിരിക്കുന്നത്. കലോത്സവ വിവരങ്ങളറിയാനുള്ള \’ഉത്സവം\’ മൊബൈൽ ആപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

\"\"


http://ulsavam.kite.kerala.gov.in പോർട്ടൽ വഴി രജിസ്‌ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിംഗും ഉൾപ്പെടെയുള്ള മുഴുവൻ പ്രക്രിയകളും പൂർണമായും ഓൺലൈൻ രൂപത്തിലാക്കി. മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുളള റിപ്പോർട്ടുകൾ, സ്റ്റേജുകളിലെ വിവിധ ഇനങ്ങൾ, ഓരോ സ്റ്റേജിലേയും ഓരോ ഇനങ്ങളും യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാൾഷീറ്റ്, സ്‌കോർഷീറ്റ്, ടാബുലേഷൻ തുടങ്ങിയവ തയാറാക്കൽ, ലോവർ – ഹയർ അപ്പീൽ നടപടിക്രമങ്ങൾ തുടങ്ങിയവ പൂർണമായും പോർട്ടൽ വഴിയായിരിക്കും.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് \’KITE Ulsavam\’ എന്ന് നൽകി ആപ് ഡൗൺലോഡ് ചെയ്യാം. മത്സരഫലങ്ങൾക്കുപുറമെ 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങൾ അവ തീരുന്ന സമയം ഉൾപ്പെടെ തത്സമയം അറിയാനുള്ള സംവിധാനവും പോർട്ടലിലുണ്ട്.
കലോത്സവത്തിലെ വിവിധ രചനാ മത്സരങ്ങൾ (കഥ, കവിത, ചിത്രരചന, കാർട്ടൂൺ, പെയിന്റിങ്ങ് തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്‌കൂൾ വിക്കിയിൽ (http://schoolwiki.in) അപ് ലോഡ് ചെയ്യും.

\"\"


മത്സര ഇനങ്ങളും ഫലങ്ങൾക്കുമൊപ്പം വിവിധ വേദികളിൽ നടക്കുന്ന ഇനങ്ങൾ കൈറ്റ് വിക്ടേഴ്‌സിൽ തത്സമയം നൽകും. http://victers.kite.gov.in വഴിയും KITE VICTERS മൊബൈൽ ആപ് വഴിയും ഇത് കാണാം. കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും പ്രത്യേകം ലൈവ് സൗകര്യമുണ്ട്. മുഴുവൻ വേദികളിലും വിവിധ ലിറ്റിൽകൈറ്റ്‌സ് യൂണിറ്റുകളുടെ മേൽനോട്ടത്തിൽ ഡിജിറ്റൽ ഡോക്യുമെന്റേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈടെക് സൗകര്യം ഉപയോഗിച്ച് കലോത്സവം തത്സമയം സ്‌കൂളുകളിൽ കാണുന്നതിനും കൈറ്റ് അവസരമൊരുക്കുന്നുണ്ടെന്ന് കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് അറിയിച്ചു.

\"\"

Follow us on

Related News