SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലോ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.
ടൈപ്പിങ് പരിചയം, കമ്പ്യൂട്ടര്‍ സയന്‍സ് ബിടെക്, എം സി എ, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദവും ഐടിഐ/ഐടിസി (കമ്പ്യൂട്ടര്‍) സര്‍ട്ടിഫിക്കറ്റ്/ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, നെറ്റ് വര്‍ക്കിങ്, ഹാര്‍ഡ്വെയര്‍ എന്നിവയില്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ശമ്പളം 27,900- 63, 700രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31.