SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: ആരോഗ്യ കേരളത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കരാര്‍ നിയമനം ആണ്. സ്റ്റേറ്റ് ടെലി മനാസ് സെല്ലിന് കീഴില്‍ ആയിരിക്കും നിയമനം. കൗണ്‍സിലര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ്, ക്ലിനിക്കില്‍ സൈക്കോളജിസ്റ്റ്/സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍/സൈക്യാട്രിക് നഴ്‌സ് എന്നീ തസ്തികകളിലാണ് നിയമനം.
കൗണ്‍സലര്‍(13) സൈക്കോളജി/സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദം. പ്രായപരിധി 40 വയസ്സ്. ശമ്പളം 17,000രൂപ.
സീനിയര്‍ കണ്‍സള്‍ട്ടന്റ് (1) സൈക്കാട്രിയില്‍ ബിരുദാനന്തര ബിരുദം. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 57 വയസ്സ്.
കണ്‍സള്‍ട്ടന്റ് (2) സെക്രട്ടറിയില്‍ ബിരുദാനന്തര ബിരുദം. ശമ്പളം 20,000രൂപ.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്/സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കര്‍/സെക്രട്ടറിക്ക് നഴ്‌സ്(3) ക്ലിനിക്കല്‍ സൈക്കോളജി എംഫില്‍/സെക്രട്ടറിക്ക് സോഷ്യല്‍ വര്‍ക്ക് എംഫില്‍/എംഎസ്സി സൈക്യാട്രിക് നഴ്‌സിങ്. പ്രായപരിധി 40വയസ്സ്. ശമ്പളം 20,000രൂപ.
യോഗ്യത, പ്രവര്‍ത്തിപരിചയം, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ ഡിസംബര്‍ 23 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://arogyakeralam.gov.in സന്ദര്‍ശിക്കുക.