പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

മലപ്പുറം ജില്ലാ കലോത്സവത്തിലെ നാടക വിധിനിർണ്ണയത്തിൽ വ്യക്തിവൈരാഗ്യം: ബാലാവകാശ കമ്മീഷന് പരാതിയുമായി മത്സരാർത്ഥികൾ

Dec 16, 2022 at 12:26 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

മലപ്പുറം: ഏതാനും ദിവസം മുമ്പ് പൂർത്തിയായ മലപ്പുറം ജില്ലാ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം നാടക മത്സര വിധിനിർണയത്തിൽ വ്യക്തി വൈരാഗ്യം നടന്നതായി ചൂണ്ടിക്കാട്ടി മത്സരാർത്ഥികൾ ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും പരാതി നൽകി. മൂന്ന് വിധികർത്താക്കളിൽ ഒരാൾ സംവിധായകനോടുള്ള വ്യക്തിവൈരാഗ്യം മുൻനിർത്തി മാർക്കിട്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി കൊട്ടൂക്കര പിപിഎം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ പരാതി നൽകിയത്.

\"\"

2 വിധികർത്താക്കൾ തങ്ങളുടെ നാടകത്തിന് ഒന്നാം സ്ഥാനം നൽകിയപ്പോൾ സംവിധായകനോടുള്ള വൈരാഗ്യത്താൽ ഒരു വിധികർത്താവ് പത്താം സ്ഥാനമാണ് നൽകിയത്. ഇതുകൊണ്ടുതന്നെ നാടക മത്സരത്തിൽ തങ്ങൾ മൂന്നാം സ്ഥാനത്തായെന്നും സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്.
നാടക മത്സരത്തിലെ ടീം ലീഡറായ പത്താം ക്ലാസുകാരി ശിഖ നൽകിയ പരാതി ഇങ്ങനെ;

സാർ/മാഡം
മലപ്പുറം ജില്ല കലോത്സവത്തിലെ ഹെെസ്കൂള്‍ നാടകമത്സര വിധി നിര്‍ണയത്തില്‍ മൂന്ന് ജഡ്ജസില്‍ രണ്ടുപേര്‍ ഞങ്ങളുടെ നാടകത്തിന് ഒന്നാം സ്ഥാനം നല്‍കിയപ്പോള്‍ മൂന്നാമത്തെ ജഡ്ജ് സംവിധായകനോടുള്ള വ്യക്തി വെെര്യാഗ്യത്താല്‍ നല്‍കിയത് പത്താം സ്ഥാനം !!!
മലപ്പുറം ജില്ല കലോത്സവത്തില്‍ നവംബര്‍ 30 ബുധനാഴ്ച്ച നടന്ന ഹെെസ്കൂള്‍ വിഭാഗം മലയാള നാടക മത്സരത്തില്‍ ഞാനടങ്ങുന്ന 10 കുട്ടികള്‍ ചേര്‍ന്ന് കൊണ്ടോട്ടി ഉപജില്ലയെ പ്രതിനിധീകരിച്ച് നാടകം അവതരിപ്പിച്ചിരുന്നു. എന്നാല്‍ വിധി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മൂന്നാം സ്ഥാനവും A Grade ഉും ആയിരുന്നു ഞങ്ങളുടെ ടീമിന് ലഭിച്ചത്. തുടര്‍ന്ന് ഞങ്ങള്‍ പ്രോഗ്രാം കമ്മിറ്റി ഓഫീസില്‍ അപ്പീല്‍ നല്‍കുകയും,
മലപ്പുറം ഡി.ഡി ഓഫീസില്‍ അപ്പീല്‍ ഹിയറിങ്ങിനായി ഡിസംബര്‍ 8 ന് പോകുകയും ചെയ്തു. അന്ന് അവിടെ വച്ച് ഉദ്ദ്യോഗസ്ഥര്‍ എന്നോട് വിവരങ്ങള്‍ ആരായുകയും,
പിന്നീട് കൂട്ടായി മാര്‍ക്ക് ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു.

\"\"


മൂന്ന് ജഡ്ജസിലെ രണ്ടുപേര്‍ ഞങ്ങളുടെ നാടകത്തിനാണ് കൂടുതല്‍ മാര്‍ക്ക് നല്‍കിയതെന്നും, ഒരാള്‍ കേവലം A Grade നു ആവശ്യമായ മാര്‍ക്ക് മാത്രം നല്‍കിയെന്നുമാണ് അവര്‍ പറഞ്ഞത്.
തുടര്‍ന്ന് ഞങ്ങള്‍ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് സ്കോര്‍ ലിസ്റ്റ് ലഭ്യമായത്. സ്കോര്‍ ലിസ്റ്റില്‍ മേല്‍പറഞ്ഞതു പോലെ രണ്ട് ജഡ്ജസ് ഒന്നാം സ്ഥാനവും, മൂന്നാമത്തെ ജഡ്ജ് പത്താം സ്ഥാനവുമാണ് നല്‍കിയതെന്ന് മനസിലായി.
അഞ്ച് മാസത്തോളം രാപ്പകലില്ലാതെയാണ് ഞങ്ങള്‍ നാടകത്തിനായി പരിശീലനം നടത്തിയത്.മൂന്നില്‍ രണ്ട് പേരും ഞങ്ങള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ഇട്ടിട്ടും എങ്ങനെ പരാജയപ്പെട്ടു എന്ന് പരിശോധിക്കേണ്ടതാണ്. ആയതിനാല്‍, പ്രസ്തുത മത്സരത്തിന്റെ മാര്‍ക്ക് ലിസ്റ്റ് പരിശോധിച്ച്, അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കലോത്സവത്തില്‍ മത്സരിപ്പിക്കണമെന്നും,
ഇനി വരുന്ന വേദികളിലും കലോത്സവങ്ങളിലും മറ്റു കുട്ടികള്‍ക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാന്‍
മൂന്നാമത്തെ വിധികർത്താവിനെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.

വിശ്വസ്ഥതയോടെ,
ശിഖ
PPM HSS കൊട്ടൂക്കര

\"\"

Follow us on

Related News