SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ/എഞ്ചിനീയറിങ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, യുജിസി/ജെആർഎഫ്/നെറ്റ്, ഗേറ്റ്/ മാറ്റ് തുടങ്ങിയ മത്സര പരിക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ധനസഹായം ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. അഞ്ച് വർഷത്തിൽ കുറയാത്ത സേവനപാരമ്പര്യവും, മുൻവർഷങ്ങളിൽ മികച്ച റിസൽട്ട് സൃഷ്ടിച്ചിട്ടുളളതുമായ പ്രശസ്ത സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവർക്ക് ആനുകൂല്യം ലഭിക്കും. http://egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ജനുവരി10. വിശദ വിവരങ്ങൾക്ക്: http://bcdd.kerala.gov.in