SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: 2022 ഒക്ടോബറിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷഫലം http://keralaresults.nic.in ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും അപേക്ഷകൾ, നിർദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് ഡിസംബർ 22നകം സമർപ്പിക്കണം. അപേക്ഷകൾ ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷാഫോമുകൾ സ്കൂളുകളിലും ഹയർ സെക്കൻഡറി പോർട്ടലിലും ലഭിക്കും. സ്കൂളുകളിൽ ലഭിക്കുന്ന അപേക്ഷകൾ പ്രധാന അധ്യാപകർ iExamsൽ ഡിസംബർ 24നകം അപ് ലോഡ് ചെയ്യണം.
ഫീസ് നിരക്ക് (പേപ്പർ ഒന്നിന്)
പുനർമൂല്യനിർണയത്തിന് 500 രൂപ,
ഫോട്ടോകോപ്പിക്ക് 300 രൂപ, സൂക്ഷ്മ
പരിശോധനയ്ക്ക് 100 രൂപ.