SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
മലപ്പുറം: ഇന്ത്യൻ മെറ്റീരിയോളജിക്കൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഭോപ്പാലിൽ നടന്ന കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട \’ട്രോപ്മെറ്റ് 2022\’ ദേശീയ സെമിനാറിലാണ് കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ചെലവ് ചുരുങ്ങിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ സംബന്ധിച്ച് പ്രബന്ധം നടത്തിയത്. സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒരുക്കിയിരുന്നു.
അരീക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്ലെയിം ബോട്ട് ഇന്നോവേഷനുമായി ചേർന്നാണ് ഈ പദ്ധതി തയ്യാറാക്കിയത്. ഇതിൽ നിന്നുമുള്ള മൂന്നുമാസത്തെ വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ടായിരുന്നു പ്രബന്ധം ഒരുക്കിയത്. സ്കൂളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിവരങ്ങൾ,കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിവരങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ഇവരുടെ പഠനം വിജയത്തിലെത്തി.
സ്കൂളിലെ 3 കിലോമീറ്റർ ചുറ്റളവിലുള്ള കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കാനും മുൻകൂട്ടി പ്രവചിക്കാനും ഇവരുടെ നിരീക്ഷണ സംവിധാനത്തിന് സാധിക്കുന്നുണ്ട്. വിദ്യാർത്ഥികളായ ടി. ഫിദ, ജസ ഖാലിദ എന്നിവരാണ് സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ചത്.