SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ന്യൂഡൽഹി: ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എഐസിടിഇ) പിജി
സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിലോ
കോഴ്സുകളിലോ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഡിസംബർ 31വരെ
അപേക്ഷിക്കാം. ഗേറ്റ്, ജിപാറ്റ്, സീറ്റ്
പരീക്ഷകൾ വിജയിച്ച വിദ്യാർത്ഥികൾക്കാണ് അവസരം. അപേക്ഷകർ മുഴുവൻ സമയ കോഴ്സുകൾ ചെയ്യുന്നവരാകണം.
സംയോജിത കോഴ്സുകളിലെ
അവസാനവർഷക്കാർക്കും
അപേക്ഷിക്കാം. പ്രതിമാസം 12,400 രൂപയാണ് സ്കോളർഷിപ്പ് അനുവദിക്കുക. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും
http://pgscholarship.aicte-india.org സന്ദർശിക്കുക.