പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

താൽക്കാലിക വി. സി നിയമനത്തിൽ നിന്ന് സർക്കാരിനെ ഒഴിവാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

Dec 13, 2022 at 3:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കൊച്ചി:താൽക്കാലിക വി.സി നിയമനത്തിൽ ചാൻസിലർക്ക് മുഴുവൻ അധികാരവും നൽകുന്നത് യു.ജി.സിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സിസ തോമസിനെ കേരള സാങ്കേതിക സർവകലാശാല താൽക്കാലിക വി. സി യാക്കിക്കൊണ്ടുള്ള നിയമനത്തിൽ ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഇടപെട്ടത്. സർക്കാരിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.

കേരള സാങ്കേതിക സർവ്വകലാശാല വിസി നിയമനത്തിനുള്ള സെർച്ച്‌ കമ്മിറ്റിയിൽ ചാൻസലറായ കേരള ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗിൾ ബെഞ്ച് നിർദ്ദേശം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിലെ 144,145 പാരഗ്രാഫുകളാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്.
വൈസ് ചാൻസലറുടെ നിയമനത്തിനുള്ള സെർച്ച്‌ കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്നും വിഷയത്തിൽ നിയമപരമായ എല്ലാ വസ്തുതകളും പരിശോധിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഹർജിയും വിശദമായ വാദം ജനുവരിയിൽ തുടരും.സെർച്ച്‌ കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സർക്കാരിനാണെന്ന് യു.ജി.സി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Follow us on

Related News