SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
പാലക്കാട്: മലബാര്‍ സിമന്റ് ലിമിറ്റഡില്‍ ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രണ്ടു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 6.
ഫീല്‍ഡ് ഓഫീസര്‍ മാര്‍ക്കറ്റിങ് – പാലക്കാട്, മലപ്പുറം ,തൃശൂര്‍,കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ആയിരിക്കും തുടക്കത്തില്‍ നിയമനം. ബിരുദവും സിമന്റ് മാര്‍ക്കറ്റിംഗില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചുമാണ് യോഗ്യത. ശമ്പളം 25,000 + ഇന്‍സെന്റീവ്‌സ്.
ഫീല്‍ ഓഫീസര്‍ മാര്‍ക്കറ്റിങ് – കോയമ്പത്തൂര്‍, തിരുപ്പൂര്‍ ജില്ലകളില്‍ ആയിരിക്കും നിയമനം. ബിരുദവും സിമന്റ് മാര്‍ക്കറ്റിംഗില്‍ തമിഴ്‌നാട്ടില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.ശമ്പളം 25,000 + ഇന്‍സെന്റീവ്‌സ്.
http://malabarcements.co.in എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത പൂരിപ്പിച്ച ശേഷം അനുബന്ധ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. അപേക്ഷ അയക്കേണ്ട വിലാസം – The Managing Director,Malabar cements limited, Wayalar post,Palakkad 678624.