SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ന്യൂ ഡൽഹി: 2023ലെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ അഭിരുചിയിലും നൈപുണ്യത്തിലും അധിഷ്ഠിതമായ ചോദ്യങ്ങൾ കൂടുതൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ്ണ ദേവി ലോക്സഭയിൽ പറഞ്ഞു.
പത്താം ക്ലാസ് പരീക്ഷയിൽ 40% വും പന്ത്രണ്ടാം ക്ലാസിൽ 30% വും ചോദ്യങ്ങൾ ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ അഭിരുചിയും നൈപുണ്യവും തിരിച്ചറിയുവാനായി ഒബ്ജക്റ്റീവ്, കൺസ്ട്രക്ടീവ് റെസ്പോൺസ്,റീസണിങ്, അസേർഷൻ തുടങ്ങിയ ബഹുവിധ ചോദ്യങ്ങളായിരിക്കും ഉൾപ്പെടുത്തുക. സി.ബി.എസ്.ഇയുടെ പത്താം ക്ലാസ്,പ്ലസ് ടു തിയറി പരീക്ഷകൾ ഫെബ്രുവരിയിലാണ് നടത്തുന്നത്.
2020ല്‍ അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നൈപുണ്യാധിഷ്ഠിത പഠനവും പരീക്ഷണങ്ങളും കലയും കളിയും കഥ പറച്ചിലും ചേർത്തുള്ള ആഹ്ളാദകരമായ ബോധനരീതിയുമൊക്കെ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.