പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

കൗമാരക്കാലത്ത് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി പഠനം വേണ്ട: വിവാദ പ്രസ്താവനയുമായി അബ്ദുറഹ്‌മാന്‍ രണ്ടത്താണി

Dec 13, 2022 at 5:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കണ്ണൂർ: പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയുമാണെന്നും നാടിന്റെ സംസ്കാരം ഇങ്ങനെയായാൽ എന്തായി തീരുമെന്നും പറഞ്ഞ്‌ വിദ്യാഭ്യാസ പരിഷ്കാര നീക്കത്തെ വിമർശിച്ച് രണ്ടത്താണി രംഗത്ത്. ലൈംഗിക വിദ്യാഭ്യാസം അടിച്ചേൽപ്പിക്കേണ്ടതല്ല എന്ന് കണ്ണൂരിലെ യുഡിഎഫ് പ്രതിഷേധ കൂട്ടായ്മയിൽ അബ്ദുറഹ്മാൻ രണ്ടത്താണി അഭിപ്രായപ്പെട്ടു.

\’ഏതു കോളേജിലും ഭൂരിഭാഗം ശതമാനവും പെൺകുട്ടികളാണുള്ളത് വിദ്യാഭ്യാസ കാര്യത്തിൽ അവർ ഒരുപാട് വളർച്ച നേടിയിട്ടുണ്ട്. ആ വളർച്ചയൊന്നും ഒരുമിച്ച് എത്തിയിട്ടായിരുന്നില്ല. കൗമാരക്കാലത്ത് ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചിരുത്തിയാൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകും അത്രേ. എന്നിട്ടോ പഠിപ്പിക്കേണ്ടത് സ്വയംഭോഗവും സ്വവർഗരതിയും\’ എന്നാണ് രണ്ടത്താണി പ്രതിഷേധ കൂട്ടായ്മയിൽ പറഞ്ഞത്.

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായും രണ്ടത്താണി രംഗത്തെത്തി. താൻ എതിർത്തത് വികലമായ പാഠ്യപദ്ധതി പരിഷ്കാരത്തെയാണെന്ന് അദ്ദേഹം വിശദീകരിച്ചു.

Follow us on

Related News