SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കണ്ണൂർ: ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ ഇംപ്രൂവ്‌മെന്റ്) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 22.12.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.
രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, എം.എ. ഇംഗ്ലീഷ്, എം.എ. ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ ) ഏപ്രിൽ 2021 പരീക്ഷകളുടെ ഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 24.12.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പരീക്ഷാ ടൈം ടേബിൾ
ജനുവരി 4ന് ആരംഭിക്കുന്ന സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) ഒക്ടോബർ 2022 പരീക്ഷകളുടെ ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാവിജ്ഞാപനം
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റഗുലർ 2022 അഡ്മിഷൻ / സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് – 2020, 2021 അഡ്മിഷൻ) ഒക്ടോബർ 2022 പരീക്ഷയുടെ വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ രജിസ്ട്രേഷനുള്ള ലിങ്ക് 2022 ഡിസംബർ 19 മുതൽ 2023 ജനുവരി 4 വരെ ലഭ്യമാകും.
