പ്രധാന വാർത്തകൾ
വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ: വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്

Dec 9, 2022 at 11:56 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനി കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്ലാസിൽ ഇരുന്ന് പഠിച്ച സംഭവത്തിൽ വിശദീകരണവുമായി കോളേജ് അധികൃതർ . എംബിബിഎസിന് പ്രവേശനം കിട്ടിയ വിദ്യാർഥികൾ ധൃതിപിടിച്ച് ക്ലാസിലേക്ക് എത്തിയപ്പോൾ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന് വൈസ് പ്രിൻസിപ്പാൾ ഡോ. കെ ടി സജിത്ത് കുമാർ പറഞ്ഞു. ഇതിനു മുമ്പ് ഇത്തരം സംഭവം മെഡിക്കൽ കോളേജിൽ ഉണ്ടായിട്ടില്ല എന്നാണ് വൈസ്പ്രിൻസിപ്പൽ പറയുന്നത്. എന്നാൽ ദിവസവും ഈ കുട്ടിയുടെ അടക്കം ഹാജർ രേഖപ്പെടുത്തിയെന്നും വൈസ് പ്രിൻസിപ്പാൾ അറിയിച്ചു. പ്ലസ്‌ടു വിദ്യാർഥിനി എംബിബിഎസ് ക്ലാസിൽ 4ദിവസം ഇരുന്നതായാണ് അറിവ്. എല്ലാവർക്കും അഡ്‌മിറ്റ് കാർഡ് നൽകിയിരുന്നു. എന്നാൽ, ആ പെൺകുട്ടിക്ക് കാർഡ് നൽകിയിരുന്നില്ലെന്നും ഡോ. കെ ടി സജിത്ത് കുമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കോഴ്സ് കോഡിനേറ്ററോടും ബന്ധപ്പെട്ട വകുപ്പ് മേധാവികളോടും വിശദീകരണം തേടിയതായും വൈസ് പ്രിൻസിപ്പൽ അറിയിച്ചു.

\"\"


മലപ്പുറം സ്വദേശിയായ പെൺകുട്ടി നാല്
ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസ് ഒന്നാംവർഷ ക്ലാസ്സിൽ ഇരുന്ന് പഠിച്ചത്. അഞ്ചാം ദിവസം വരാതായതോടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രവേശന പട്ടികയിൽ വിദ്യാർഥിനിയുടെ പേരില്ലെന്ന് മനസിലായത്.
എന്നാൽ, ഹാജർ പട്ടികയിൽ ഈ കുട്ടിയുടെ പേരുണ്ടായിരുന്നു. സംശയം തോന്നിയതോടെയാണ് പ്രിൻസിപ്പാൾ
പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ തനിക്ക് എംബിബിഎസിന് പ്രവേശനം
ലഭിച്ചുവെന്ന് പെൺകുട്ടി വാട്സ്ആപ്പ്
ഗ്രൂപ്പിൽ സന്ദേശങ്ങളും അയച്ചിരുന്നു.
എന്നാൽ ഈ പെൺകുട്ടി പ്ലസ് ടു പഠിച്ചു
കൊണ്ടിരിക്കുകയാണെന്ന് പ്രാഥമിക
അന്വേഷനത്തിൽ വ്യക്തമായി.
എംബിബിഎസ് ക്ലാസിൽ ഈ പെൺകുട്ടി എങ്ങനെ എത്തിച്ചേർന്നു എന്നതിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷിച്ച് വരികയാണ്. ഡോക്ടറാകാനുള്ള അതിയായ
ആഗ്രഹമായിരിക്കാം പെൺകുട്ടിയെ
ഇങ്ങനെ ചിന്തിപ്പിച്ചതെന്നും മാനസിക
പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ച്
വരികയാണെന്നും പൊലീസ് അറിയിച്ചു.

\"\"

Follow us on

Related News