SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ചെന്നൈ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍എല്‍സി ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 213 ഒഴിവുകള്‍ ഉണ്ട്. ട്രെയിനി/സിര്‍ദാര്‍ തസ്തികളിലാണ് ഒഴിവുകള്‍. തമിഴ്‌നാട്ടിലെ നെയ് വേലി മൈന്‍സ്, രാജസ്ഥാനിലെ ബാര്‍സിങ്‌സര്‍ മൈന്‍സ്, ഒഡീഷ്യയിലെ തലാബിറ മൈന്‍സ് എന്നിവിടങ്ങളില്‍ ആയിരിക്കും നിയമനം.
ജൂനിയര്‍ ഓവര്‍മാന്‍ ട്രെയിനി(51), ജൂനിയര്‍ സര്‍വവെയര്‍ ട്രെയിനി (15), സിര്‍ദാര്‍ (147) എന്നിങ്ങനെയാണ് ഒഴിവുകള്‍. സിര്‍ദാര്‍ ശമ്പളം 26,000- 1,10, 000രൂപ. മറ്റു തസ്തികള്‍ക്ക് 31,000-1,00,000രൂപ. മൈനിങ്ങില്‍ ഡിപ്ലോമയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായം പരിധി 30 വയസ്സ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nlcindia.in സന്ദര്‍ശിക്കുക.