SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
മുംബൈ: പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമ അപ്രന്റീസുമാര്‍ക്ക് അവസരം. 80ഒഴിവുകള്‍ ഉണ്ട്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് 20, കമ്പ്യൂട്ടര്‍ സയന്‍സ് 15, ഇലക്ട്രോണിക്‌സ് 15, സിവില്‍ എന്‍ജിനീയറിങ് 20, മോഡേണ്‍ ഓഫീസ് മാനേജ്‌മെന്റ് & സെക്രട്ടറിയേറ്റ് പ്രാക്ടീസ് 10 എന്നീ വിഭാഗങ്ങളിലാണ് അവസരം.
ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ ട്രേഡ് ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. സ്‌റ്റൈപ്പന്‍ഡ് 10, 400രൂപ. പ്രായപരിധി 23വയസ്സ് (2022 ഡിസംബര്‍ 31 കണക്കാക്കി). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് http://bel-india.in സന്ദര്‍ശിക്കുക.