SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: ചക്കുളത്തുകാവ് പൊങ്കാലയെ തുടർന്ന് നാളെ നാല് താലൂക്കുകളിൽ പൊതുഅവധി പ്രഖ്യാപിച്ചു. കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല താലൂക്കുകളിലാണ് പൊതുഅവധി. സ്കൂളുകൾക്കും കോളേജുകൾക്കുമടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പ്രൊഫഷണൽ കോളേജുകൾക്കും അവധിയായിരിക്കും. ഇതിനുപുറമേ മുഴുവൻ സർക്കാർ ഓഫീസുകൾക്കും ഈ നാല് താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നേരത്തെ നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.