പ്രധാന വാർത്തകൾ
അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം

സംസ്ഥാന സ്കൂൾ കായിക കിരീടം പാലക്കാടിന്: മലപ്പുറം രണ്ടാം സ്ഥാനത്ത്

Dec 6, 2022 at 5:25 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: 64-ാമത് സംസ്ഥാന
സ്കൂൾ കായിക മേളയിൽ ഉയർന്ന പോയിന്റുമായി പാലക്കാട്‌ ജില്ല കായിക കിരീടം ചൂടി. 120 പോയിന്റ് അധികം നേടിയാണ് മലപ്പുറത്തെ രണ്ടാം സ്ഥാനത്ത് നിർത്തി പാലക്കാട്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 32 സ്വർണ്ണമുൾപ്പെടെ 269 പോയിന്റ് നേടിയാണ് പാലക്കാട്‌ ഈ വർഷത്തെ സ്കൂൾ കായിക കിരീടം
ചൂടിയത്. സ്കൂൾ മേളയുടെ
ചരിത്രത്തിൽ ആദ്യമായി 149 പോയിന്റ് നേടി മലപ്പുറം ജില്ല രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 122 പോയിന്റുമായി കോഴിക്കോട് ജില്ലയാണ്
മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ
റണ്ണറപ്പായ റണാകുളം ജില്ല 81 പോയന്റുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മലപ്പുറം തവനൂർ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂളാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്.

\"\"
ഒന്നാം സ്ഥാനം നേടിയ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ടീം

സ്കൂളുകളുടെ പട്ടികയിൽ ഐഡിയൽ ഒന്നാം സ്ഥാനം നേടിയത് 7 സ്വർണവും 9 വെങ്കലവും 4 വെള്ളിയും നേടിയാണ്. ആകെ 66 പോയിന്റാണ് ഐഡിയൽ നേടിയത്. 54 പോയിന്റുമായി രണ്ടാം സ്ഥാനത്ത് കല്ലടി
എച്ച്.എസ്. കുമരംപുത്തൂരാണ്.
കോഴിക്കോട് പുല്ലൂരാംപാറ സെയ്ന്റ്
ജോസഫ്സ് സ്കൂളാണ് പട്ടികയിൽ
മൂന്നാമത്. സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഓവറോൾ നേടിയ പാലക്കാട് ജില്ല കായിക കിരീടം ഏറ്റുവാങ്ങി.

\"\"

Follow us on

Related News