SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: കേരളത്തിലെ 13 സര്‍വകലാശാലകളിലേക്കുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി പിഎസ്സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒഴിവുകളുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. എങ്കിലും ആയിരത്തിലേറെ ഒഴിവുകള്‍ പ്രതീക്ഷിക്കാം. ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ലഭിച്ച ബിരുദം അഥവാ തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18-36 വയസ്സ് (1986 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം). പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത വയസ്സ് ഇളവ് ഉണ്ടാകും. ശമ്പളം 39,300-83,000 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി 2023 ജനുവരി 4, അര്‍ധരാത്രി 12 മണി വരെ.