SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
എറണാകുളം: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സ്‌പൈസസ് ബോര്‍ഡ് സ്‌പൈസസ് റിസര്‍ച്ച് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അവസരം. 20 ഒഴിവുകള്‍ ഉണ്ട്. എസ.സി/എസ്.ടി വിഭാഗക്കാര്‍ക്കാണ് അവസരം.
ഇടുക്കി- മൈലാടുംപാറ, കര്‍ണാടക- സകലേഷ്പുര, സിക്കിം-ടഡോങ് എന്നിവിടങ്ങളിലെ ഏലം ഗവേഷണ കേന്ദ്രങ്ങളില്‍ ആയിരിക്കും നിയമനം. പരിശീലന കാലയളവ് രണ്ടു വര്‍ഷമാണ്. സ്‌റ്റൈപ്പന്‍ഡ് 21,000 രൂപ. പ്രായപരിധി 30 വയസ്സ്. ഡിസംബര്‍ 7ന് രാവിലെ 10 മണിക്ക് നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. എടുത്തു പരീക്ഷയ്ക്ക് അതാത് കേന്ദ്രങ്ങളില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://indianspices.com സന്ദര്‍ശിക്കുക.