SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തൃശ്ശൂര്‍: പീച്ചി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രോജക്ട് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. മൂന്നുവര്‍ഷം ആയിരിക്കും കാലയളവ്.
ഫസ്റ്റ് ക്ലാസ്സോടെ സയന്‍സ്/സോഷ്യല്‍ സയന്‍സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദം. നെറ്റ്/ഗേറ്റ് യോഗ്യത നേടിയവര്‍ ആയിരിക്കണം. പ്രായപരിധി 36 വയസ്സ്. ഫെലോഷിപ്പ് 31,000 രൂപ + 16% എച്ച് ആര്‍ എ. hrc@kfri.res.in എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 6.