പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറിതിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശംപൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടിതസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടികൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

കേരളവും ഫിൻലാന്റും വിദ്യാഭ്യാസ മേഖലയിൽ കൈകോർക്കുന്നു: കൂടുതൽ ചർച്ചകൾക്ക് വർക്കിങ് ഗ്രൂപ്പ്

Dec 5, 2022 at 7:58 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം:വിദ്യാഭ്യാസ രംഗത്തെ സഹകരണ സാധ്യതകൾക്ക് ഊന്നൽ നൽകി ഫിൻലാന്റ് സംഘം പൊതുവിദ്യാഭ്യാസ വകുപ്പുമായി കൂടിക്കാഴ്ച നടത്തി.
കേരളവും ഫിൻലൻഡും തമ്മിലുള്ള ടീച്ചർ എക്സ്ചേഞ്ച് ട്രെയിനിങ് പ്രോഗ്രാം, ശിശുവിദ്യാഭ്യാസം, വിദ്യാഭ്യാസ സാങ്കേതിക വിദ്യകൾ, ശാസ്ത്ര – ഗണിതശാസ്ത്ര വിദ്യാഭ്യാസം, വിവിധ തലങ്ങളിലുള്ള മൂല്യനിർണയ രീതികൾ, കേരളത്തിലെ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും ഫിൻലൻഡും തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. കൂടുതൽ ചർച്ചകൾക്ക് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനും ധാരണയായി.

ഫിൻലന്റിലെ ജൈവസ്‌കൈല സർവകലാശാല എഡ്യൂക്കേഷൻ ആൻഡ് സൈക്കോളജി വിഭാഗം ഡീൻ അന്ന മജില പോയ്കെസ്, ഡിപ്പാർട്ട്മെന്റ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ വിഭാഗം മേധാവി സിപ്ര എസ്‌കെല ഹാപെനൻ, യൂണിവേഴ്സിറ്റി ടീച്ചർ പാസി ഇകോനെൻ, ഗ്ലോബൽ ഇന്നൊവേഷൻ നെറ്റ്വർക്ക് ഇന്ത്യയിലെ യൂണിവേഴ്സിറ്റി ടീച്ചർ അപൂർവ ഹൂഡ എന്നിവരടങ്ങുന്ന സംഘമാണു പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുമായും കൂടിക്കാഴ്ചകൾ നടത്തിയത്.

Follow us on

Related News