SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: നാവികസേന അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിന് ഡിസംബര്‍ 8മുതല്‍ അപേക്ഷിക്കാം. 1500 ഒഴിവുകളുണ്ട്. എം.ആര്‍ വിഭാഗത്തില്‍ 100 ഒഴിവുകള്‍, എസ.എസ്.ആര്‍ വിഭാഗത്തില്‍ 1400 ഒഴിവുകള്‍ എന്നിങ്ങനെയാണുള്ളത്. രണ്ടു വിഭാഗത്തിലുമായി 300 ഒഴിവുകള്‍ വനിതകള്‍ക്ക് ലഭിക്കും. നാലുവര്‍ഷത്തേക്കാണ് നിയമനം. അവിവിവാഹിതരായിരിക്കണം. മികച്ച സേവനം അനുഷ്ഠിക്കുന്ന 25 ശതമാനം പേര്‍ക്ക് സ്ഥിര നിയമനം ലഭിക്കും.
മെട്രിക് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാന്‍ പത്താം ക്ലാസ് വിജയമാണ് യോഗ്യത. എസ് എസ് ആര്‍ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ മാത്തമാറ്റിക്‌സ്,ഫിസിക്‌സ് എന്നിവയും കെമിസ്ട്രി /ബയോളജി /കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഒന്നു വിഷയമായി പഠിച്ച പ്ലസ് ടു വിജയിച്ചിരിക്കണം. പുരുഷന്മാര്‍ക്ക് 187 സെന്റീമീറ്ററും വനിതകള്‍ക്ക് 152 സെന്റീമീറ്റര്‍ ഉയരം ഉണ്ടായിരിക്കണം. പ്രായപരിധി 17 1/221വയസ്സ്. അഗ്‌നിറായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യവര്‍ഷം 30,000 രൂപയും പിന്നീടുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 33,000, 36,500, 40,000രൂപ എന്നിങ്ങനെയാണ് ശമ്പളമായി ലഭിക്കുക.
രണ്ട് ഘട്ടമായുള്ള ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 17. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുവാനും http://joinindiannavy.gov.in സന്ദര്‍ശിക്കുക.