പ്രധാന വാർത്തകൾ
സ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകംഈ വർഷം സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ പ്രവർത്തിദിനം: കലണ്ടർ ദിവസങ്ങൾ അറിയാംബാലവേല തടയാൻ തൊഴിൽ വകുപ്പിൻ്റെ ഒരു വർഷത്തെ കർമ്മ പദ്ധതി: ഉദ്ഘാടനം നാളെപ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം 12, 13 തീയതികളിൽപ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെന്റ് ഇന്ന് രാത്രിഎൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപ

സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന്റെ മുന്നേറ്റം തുടരുന്നു: രണ്ടാം സ്ഥാനത്ത് എറണാകുളം

Dec 4, 2022 at 6:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ രണ്ടാം ദിനത്തിലും പാലക്കാട്‌ ജില്ല മുന്നിൽ. 45 ഇനങ്ങൾ പൂർത്തിയായപ്പോൾ പാലക്കാട്‌ 13 സ്വർണവും, 12 വെള്ളിയും 8 വെങ്കലവും നേടി 109 പോയിന്റോടെയാണ് മുന്നേറുന്നത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളം ജില്ല 7 സ്വർണവും 5വെള്ളിയും 4 വെങ്കലവും അടക്കം 54 പോയിന്റ് നേടി. മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. 5 സ്വർണവും 5 വെള്ളിയും 5 വെങ്കലവും നേടിയാണ് 45 പോയിന്റോടെ മലപ്പുറം കോട്ടയത്തെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയത്. മലപ്പുറം ജില്ലയിലെ തവനൂർ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളാണ് രണ്ടാം ദിനത്തിൽ മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്ന സ്കൂൾ. 5 സ്വർണവും 3 വെള്ളിയും 3 വെങ്കലവും നേടിയാണ് രണ്ടാം ദിനമത്സരങ്ങൾ പൂർത്തിയായപ്പോൾ 37 പോയിന്റോടെ ഐഡിയൽ സ്കൂൾ സംസ്ഥാനത്ത് മുന്നേറി നിൽക്കുന്നത്.

\"\"

എറണാകുളം ജില്ലയിലെ കോതമംഗലത്തുള്ള മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ആണ് രണ്ടാം സ്ഥാനത്തുള്ള സ്കൂൾ. 4 സ്വർണവും 3 വെള്ളിയും ഒരുവെങ്കലവുമാണ് മാർ ബേസിൽ നേടിയത്. നാളെ രാവിലെ 7മുതൽ മത്സരങ്ങൾ പുനരാരംഭിക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് നാലു ദിവസം നീളുന്ന 64-ാം സ്കൂൾ കായികമേള നടക്കുന്നത്.
14 ജില്ലകളിൽ നിന്നായി 2737 താരങ്ങളാണ് മത്സരിക്കുന്നത്. 98 ഇനങ്ങളിലാണ് മത്സരം. ഇതിൽ 45 ഇതുവരെ പൂർത്തിയായി.

\"\"

Follow us on

Related News