പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Dec 2, 2022 at 7:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: അയ്യങ്കാളിയുള്‍പ്പെടെയുള്ള നവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെ സമൂഹത്തില്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊരുട്ടമ്പലം ഗവ. യുപി സ്‌കൂള്‍, അയ്യങ്കാളി – പഞ്ചമി സ്മാരക സ്‌കൂളായി പുനര്‍ നാമകരണ പ്രഖ്യാപനവും, എല്‍ പി, യുപി സ്‌കൂളുകളുടെ പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

\"\"

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഊജ്ജ്വലമായ ഏടാണ് 1914 ലെ പഞ്ചമിയുടെ വിദ്യാലയ പ്രവേശനം.പഞ്ചമിയുടെ പ്രവേശനം അംഗീകരിക്കാത്തവര്‍ വിദ്യാലയം തന്നെ കത്തിക്കുകയുണ്ടായി. എന്നാല്‍ കത്തിച്ചവര്‍ ചരിത്രത്തില്‍ നിന്ന് മായ്ക്കപ്പെടുകയും പഞ്ചമിയെ ഇന്നും സ്മരിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഊരുട്ടമ്പലം ഗവ. യു പി
സ്‌കൂളിനെ അയ്യങ്കാളി പഞ്ചമി സ്‌കൂളായി പുനര്‍നാമകരണം ചെയ്യുന്നത്. അയ്യങ്കാളി ആ കാലഘട്ടത്തില്‍ ശ്രീമൂലം പ്രജ സഭയിലുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം എന്ന ആശയത്തിന്റെ പിന്‍തുടര്‍ച്ചയാണ് സംസ്ഥാന സര്‍ക്കാര്‍ വിജയകരമായി തുടരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജമെന്നും ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യഭ്യാസ രംഗം കേരളത്തിന്റേതാണെന്നതില്‍ നമുക്ക് അഭിമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

\"\"

പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ ബി സതീഷ് എം എല്‍ എ സ്വാഗതം ആശംസിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, മാറനല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

\"\"

Follow us on

Related News