SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർസെക്കന്ററി പരീക്ഷയുടെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതികളിൽ മാറ്റം.
ഒന്നും രണ്ടും വർഷ പരീക്ഷയ്ക്ക് മാതൃസ്കൂളുകളിൽ പിഴ കൂടാതെ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 8ആണ്. 20 രൂപ ഫൈനോടുകൂടെ അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി
ഡിസംബർ 14. ഓരോ ദിവസത്തിനും 15 രൂപ അധിക ഫൈനോടുകൂടെ അപേക്ഷ സമർപ്പിക്കാൻ കഴിയുന്ന അവസാന തീയതി ഡിസംബർ 19. 600 രൂപ ഫൈനോടുകൂടെ അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി ഡിസംബർ 22ആണ്.
സ്കൂൾ പ്രിൻസിപ്പൽമാർ മേൽപറഞ്ഞ തീയതികളിൽ കുട്ടികളിൽ നിന്ന് ഒന്നും രണ്ടും വർഷ ഹയർസെക്കന്ററി പരീക്ഷാ ഫീസ് സ്വീകരിക്കേണ്ടതും നിർദ്ദിഷ്ട സമയത്തുതന്നെ ഫീസ് ട്രഷറിയിൽ അടയ്ക്കുകയും ചെയ്യണം. ഇതോടൊപ്പം ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുമാണ്. നേരത്തെ ഇറങ്ങിയ നോട്ടിഫിക്കേഷനിൽ പരാമർശിച്ചിട്ടുള്ള മറ്റു തീയതികൾക്കോ വ്യവസ്ഥകൾക്കോ മാറ്റം ഇല്ല.