editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഈ വർഷം കൂടുതൽ സ്കൂളുകൾ ആധുനികവൽക്കരിക്കും: വി.ശിവൻകുട്ടി10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്കണ്ണൂർ സർവകലാശാല വാർത്തകൾ: എം.എസ്.സി പ്രവേശനം, അസൈൻമെന്റ് തീയതി നീട്ടി, ഹാൾടിക്കറ്റ്നോൺ ലീനിയർ എഡിറ്റിങ്, വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്: സി-ഡിറ്റിൽ വിവിധ കോഴ്സുകൾമീഡിയ അക്കാദമിയിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ജൂൺ 17വരെപത്താം ക്ലാസുകാർക്ക് പ്രിന്റിങ് ടെക്നോളജി കോഴ്സുകൾആരോഗ്യ സർവകലാശാല വാർത്തകൾ: ബി.ഡി.എസ് പരീക്ഷാ രജിസ്ട്രേഷൻ, ബി.എസ്.സി എംഎൽടി പരീക്ഷ, ബിഫാം ടൈം ടേബിൾ, ബി.എസ്.സി ഡയാലിസിസ് ടൈം ടേബിൾകാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലംകാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:
14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം
എംജി സർവകലാശാല ജൂണിൽ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ

സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ: അപേക്ഷ നാളെവരെ മാത്രം

Published on : November 30 - 2022 | 6:01 am

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെൻറർ ഫോർ ഓൺലൈൻ എജ്യുക്കേഷനിൽ (സി.ഒ.ഇ) അസിസ്റ്റന്‍റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിൽ ഈഴവ/ബില്ലവ/തീയ്യ കാറ്റഗറിയിലെ ഒരൊഴിവിൽ കരാർ നിയമനത്തിന് നാളെ(ഡിസംബര്‍ 1) വൈകുന്നേരം വരെ അപേക്ഷ സ്വീകരിക്കും.
കുറഞ്ഞത് 55 ശമാതനം മാർക്കോടെ എം.കോം. ബിരുദവും നെറ്റ്/പി.എച്ച്.ഡി യോഗ്യതയുമുള്ളവരെയാണ് പരിഗണിക്കുന്നത്. ഓൺലൈൻ ടീച്ചിംഗ്, കണ്ടൻറ് ക്രിയേഷൻ, ലേണിംഗ് മാനേജ്മെൻറ് സിസ്റ്റം, ഐ.സി.ടി അധിഷ്ടിത ടീച്ചിംഗ് ആന്‍റ് ലേണിംഗ് സിസ്റ്റം എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായം 2021 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. പ്രതിമാസ സഞ്ചിത വേതനം 47000 രൂപ. തുടക്കത്തിൽ ഒരു വർഷമാണ് കരാർ കാലാവധി. പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ മൂന്നു വർഷം വരെ ദീർഘിപ്പിക്കാം. യോഗ്യരായവർ വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് coe@mgu.ac.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. ഇ-മെയിൽ സബ്ജക്ട് ഹെഡിൽ Application for the Post of Assistant Programme Co-ordinator-COE (Category – (A) എന്ന് ചേർക്കണം.

അപേക്ഷയ്ക്കൊപ്പം പ്രായം, വിദ്യാഭ്യാസം, അധിക യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തണം.അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷം യോഗ്യരായവരെ അഭിമുഖത്തിൽ പങ്കെടുപ്പിക്കും. 2021 ഫെബ്രുവരി 10ലെവിജ്ഞാപന (1345/ADA7/2021/AdA7)പ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.


വിജ്ഞാപനവും അനുബന്ധ അപേക്ഷാ ഫോറവും സർവകലാശാലാ വെബ്‌സൈറ്റിൽ ലഭിക്കും.

0 Comments

Related News