SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന 2022-24 ബാച്ചിൽ ഹയർ സെക്കന്ററി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചു. വിദ്യാർത്ഥികൾ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷാവിജ്ഞാപനം അനുസരിച്ച് ഒന്നാം വർഷ പരീക്ഷാഫീസ് അടയ്ക്കണം. രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർനെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് http://scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്‌തെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂൾ സീലും വാങ്ങണം.
ഒന്നാം വർഷ ഓറിയന്റേഷൻ ക്ലാസിന്റെ തീയതികൾ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും അറിയാവുന്നതാണെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 0471-2342950, 2342271 എന്നീ നമ്പറുകളിലും ജില്ലാകേന്ദ്രങ്ങളിൽ നിന്നും ലഭിക്കും.