SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡൽഹി: ഓപ്പൺ, വിദൂര വിദ്യാഭ്യാസ കോഴ്സുകൾ ആരംഭിക്കുന്ന സർവകലാശാലകൾക്ക് ഇനി യുജിസിയുടെ മുൻകൂർ അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട നിർദേശം പുറത്തിറങ്ങി. കോഴ്സുകൾ ആരംഭിക്കുന്നതിന് സർവകലാശാലകൾക്കുള്ള മാർഗരേഖകൾ ഭേദഗതി ചെയ്താണ് പ്രസിദ്ധീകരിച്ചത്. നേരത്തെ യുജിസിയുടെ മുൻകൂർ അനുമതിയില്ലാതെയും സർവകലാശലകൾക്ക് ഓപ്പൺ, വിദൂര കോഴ്സുകൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നു. ഈ രീതിയിലാണ് ഇപ്പോൾ മാറ്റം വരുത്തിയത്.