പ്രധാന വാർത്തകൾ
മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽസിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ്‌ പരീക്ഷ വർഷത്തിൽ ഒരുതവണ മാത്രം: 9-പോയിന്റ് ഗ്രേഡിങ് സിസ്റ്റം​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാംഅപേക്ഷാ സമയം അവസാനിക്കുന്നു: വിദ്യാർത്ഥികൾ അറിയേണ്ട പ്രധാന തീയതികൾ സ്കൂൾ വിടുന്നതിനു മുൻപ് പഠനം വേണ്ട: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക ഉണർവ് പകരാൻ പദ്ധതി പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥികൾക്കുള്ള ഉപരിപഠന കോഴ്‌സുകൾ അറിയാം2025-26 വർഷത്തെ സിബിഎസ്ഇ സിലബസ് പുറത്തിറങ്ങി: പ്രധാന മാറ്റങ്ങൾ അറിയാംപാഠ്യപദ്ധതിയും ക്ലാസ് മുറികളും പരിഷ്ക്കരിക്കും: പ്രീ പ്രൈമറിയിൽ സമഗ്രമാറ്റം വരുംഇന്ത്യന്‍ റെയില്‍വേയിൽ ലോക്കോ പൈലറ്റ് നിയമനം: ആകെ 9900 ഒഴിവുകൾഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സ്കോൾ കേരളയിൽ സമ്മർ ക്യാമ്പ്

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാവസരം; \”സൈറ്റക്\” ആരംഭിച്ചു

Nov 30, 2022 at 2:43 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ശാസ്ത്രപഠനാവസരമൊരുക്കി തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ സൈറ്റക്ന് (സയന്റിഫിക്ക് ടെമ്പരമെന്റ് ആൻഡ് അവയർനെസ്സ് ക്രിയേഷൻ)തുടക്കമായി. മന്ത്രി ഡോ.ആർ.ബിന്ദു \”സൈറ്റക്\” ഉദ്‌ഘാടനം ചെയ്തു. ഡോ. ജഗദീശ് ചന്ദ്രബോസ് ദിനമായ നവംബർ 30മുതൽ ദേശീയശാസ്ത്ര ദിനമായ ഫെബ്രുവരി 28വരെ മൂന്നുമാസം നീളുന്ന പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്.
ശാസ്ത്രീയവിദ്യാഭ്യാസ മാതൃകകൾ സൃഷ്ടിച്ചും വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം പ്രോത്സാഹിപ്പിച്ചും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പിന്നിട്ട അറുപതു വർഷങ്ങൾക്കുള്ള ആദരം കൂടിയായാണ് \’സൈറ്റക്\’.
വിവിധ ഭൗതികശാസ്ത്രശാഖകളിൽ മാത്രമായുള്ള ഗ്യാലറികളിൽത്തന്നെ മുന്നൂറിലേറെ പ്രദർശനവസ്‌തുക്കളാണ് സജ്ജീകരിച്ചിരിക്കുന്നത്.

\"\"

പോപ്പുലർ സയൻസ്, ഗണിതശാസ്ത്രം, സൗരോർജ്ജം തുടങ്ങിയ ഗ്യാലറികൾ വേറെയുമുണ്ട്. പ്രിയദർശിനി പ്ലാനറ്റേറിയം, സയൻസ് പാർക്ക്, ത്രീ-ഡി തിയേറ്റർ തുടങ്ങിയവയും അത്യാകർഷകങ്ങളാണ്. കമ്പ്യൂട്ടർ സയൻസ്, ഇലൿട്രോണിക്സ്, ഓട്ടോമൊബൈൽ, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഗ്യാലറികളുടെ നവീകരണപ്രവൃത്തികൾ തുടങ്ങിയവ പൂർത്തിയായി വരുന്നു.
ഈ സാധ്യതകളിലേയ്ക്ക് വിദ്യാർത്ഥിലോകത്തിന്റെ വിപുലമായ ശ്രദ്ധ കൊണ്ടുവരാനാണ് സൈറ്റക് തയ്യാറാക്കിയിരിക്കുന്നത്.

\"\"

ഓരോ ദിവസവും ഓരോ സ്‌കൂളുകളിൽ നിന്നായി അറുപതിൽ കുറയാത്ത കുട്ടികളുടെ സംഘം പഠനസന്ദർശനത്തിന് എത്തുന്ന രീതിയിലാണ് \’സൈറ്റക്\’ സംവിധാനം.
വിദ്യാർത്ഥികൾക്ക് ഗ്യാലറികളും പ്രദർശനങ്ങളും വിശദമായി കാണാനും സംശയനിവൃത്തി വരുത്താനും അവസരമൊരിക്കിയിട്ടുണ്ട്. തുടർന്ന്, ഒരു മണിക്കൂർ നീണ്ട ശാസ്ത്രാവബോധ ക്ലാസ്സും വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കും. അന്ധവിശ്വാസം, അശാസ്ത്രീയ ചിന്താരീതികൾ എന്നിവക്കെതിരെ അവബോധം നൽകുന്ന വിധത്തിലാണ് വിവിധ ശാസ്ത്രവിഷയങ്ങളിൽ ക്ളാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
സ്‌കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്രപഠനത്തിന് പ്രോത്സാഹനമാകുന്നതിനൊപ്പം ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിൽ എത്തിക്കാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

\"\"

Follow us on

Related News

​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാം

​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാം

തി​രു​വ​ന​ന്ത​പു​രം: വേനൽ അവധിക്കായി സ്‌​കൂ​ളു​ക​ൾ അ​ട​ച്ച​തോ​ടെ തലസ്ഥാനത്ത്...