editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഈ വർഷം കൂടുതൽ സ്കൂളുകൾ ആധുനികവൽക്കരിക്കും: വി.ശിവൻകുട്ടി10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്കണ്ണൂർ സർവകലാശാല വാർത്തകൾ: എം.എസ്.സി പ്രവേശനം, അസൈൻമെന്റ് തീയതി നീട്ടി, ഹാൾടിക്കറ്റ്നോൺ ലീനിയർ എഡിറ്റിങ്, വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്: സി-ഡിറ്റിൽ വിവിധ കോഴ്സുകൾമീഡിയ അക്കാദമിയിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ജൂൺ 17വരെപത്താം ക്ലാസുകാർക്ക് പ്രിന്റിങ് ടെക്നോളജി കോഴ്സുകൾആരോഗ്യ സർവകലാശാല വാർത്തകൾ: ബി.ഡി.എസ് പരീക്ഷാ രജിസ്ട്രേഷൻ, ബി.എസ്.സി എംഎൽടി പരീക്ഷ, ബിഫാം ടൈം ടേബിൾ, ബി.എസ്.സി ഡയാലിസിസ് ടൈം ടേബിൾകാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലംകാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:
14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം
എംജി സർവകലാശാല ജൂണിൽ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ

സൂപ്പര്‍വൈസര്‍ നിയമനം, റിഫ്രഷര്‍ കോഴ്‌സ്, പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Published on : November 30 - 2022 | 5:58 pm

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി ബയോടെക്‌നോളജിയില്‍ സ്‌പെഷ്യല്‍ വിന്റര്‍ സ്‌കൂള്‍- റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. 2023 ജനുവരി 5 മുതല്‍ 18 വരെ നടക്കുന്ന കോഴ്‌സിന് ഡിസംബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ബോട്ടണി, ബയോകെമിസ്ട്രി, മൈക്രോബയോളജി, അനിമല്‍ ഹസ്ബന്‍ട്രി, ഫിഷറീസ്, സുവോളജി വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് കോഴ്‌സില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (http://ugchrdc.uoc.ac.in). ഫോണ്‍ 0494 2407350,

ഇന്‍സ്ട്രുമെന്റേഷന്‍ സൂപ്പര്‍വൈസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്‍സ്ട്രുമെന്റേഷന്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ ഡിസംബര്‍ 9-നകം രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

ഗാന്ധി ക്വിസ് മത്സര വിജയികള്‍
സ്വാതന്ത്യത്തിന്റെ 75ാംവാര്‍ഷിത്തോടനുബന്ധിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് & റിസര്‍ച്ച് പൊതുജനങ്ങള്‍ക്കും യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്കുമായി ‘സ്വാതന്ത്ര്യ സമരവും ഗാന്ധിജിയും’ എന്ന വിഷയത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ സാജിദ് ടി.വി., (ഓഡിറ്റ് വിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) ഒന്നാം സ്ഥാനം നേടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥി സ്വാതി രാജ് .എച്ച് രണ്ടാംസ്ഥാനവും ഫസല്‍ റഹ്‌മാന്‍, മൂന്നാം സ്ഥാനവും നേടി. അബ്ദുള്‍ സലാം വി. സമാശ്വാസ സമ്മാനത്തിന് അര്‍ഹനായി. വിജയികള്‍ക്ക് ചെയര്‍ വിസിറ്റിങ്ങ് പ്രൊഫസര്‍ ഡോ.ആര്‍സു, ഗാന്ധിപീസ് ഫൗണ്ടേഷന്‍ പ്രസിഡണ്ട് ടി.ബാലകൃഷ്ണന്‍, ചെയര്‍ ഭാരവാഹികളായ ഡോ.എം.സി.കെ.വീരാന്‍, ആര്‍.എസ് പണിക്കര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടത്തി. പി.പ്രേമരാജന്‍, ആര്‍.ശ്രീലത, യു.വി.രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

ഹാള്‍ടിക്കറ്റ്
ഡിസംബര്‍ 8-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.കോം. / അനുബന്ധ വിഷയങ്ങളുടെ ഏപ്രില്‍ 2022 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ
ഒന്നാം വര്‍ഷ ബി.എച്ച്.എം. സപ്തംബര്‍ 2021, 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 12-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പ്രാക്ടിക്കല്‍ ഡിസംബര്‍ 1, 2 തീയതികളില്‍ നടക്കും.

പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 1 വരെയും 170 രൂപ പിഴയോടെ 2 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഡിസംബര്‍ 5 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ് സി. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

0 Comments

Related News