SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരൂർ: സംസ്ഥാനത്ത് ഏറ്റവുമധികം കലാകാരന്മാർ പങ്കെടുക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന് ഇനി സ്കൂൾ വാർത്തയുടെ റോളിങ് ട്രോഫികൾ. മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിനുള്ള റോളിങ് ട്രോഫികൾ \’സ്കൂൾ വാർത്ത\’ എഡ്യൂക്കേഷണൽ ന്യൂസ് നെറ്റ് വർക്ക് സമ്മാനിച്ചു. ഹയർ സെക്കന്ററി, ഹൈ സ്കൂൾ ഓവർഓൾ ചാമ്പ്യൻമാർക്കടക്കുള്ള റോളിങ് ട്രോഫികളാണ് സ്കൂൾ വാർത്ത എജ്യൂക്കേഷണൽ ന്യൂസ് നെറ്റ് വർക് കൈമാറിയത്.
സ്കൂൾ വാർത്ത മാനേജിങ് എഡിറ്റർ പി.ആർ.ഹരികുമാറിൽ നിന്ന് കുറുക്കോളി മൊയ്‌ദീൻ എംഎൽഎ, മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ രമേശ് കുമാർ എന്നിവർ ചേർന്ന് ട്രോഫികൾ ഏറ്റുവാങ്ങി. കലോത്സവം നഗരിയിൽ സ്കൂൾ വാർത്തയുടെ പവലിയനും സജ്ജീകരിച്ചിട്ടുണ്ട്.