SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ഹൈദരാബാദ്: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മിശ്രധാതു നികം ലിമിറ്റഡിലെ (മിധാനി) വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അസിസ്റ്റന്റ്, അസോസിയേറ്റ് തസ്തികകളില്‍ 34ഒഴിവുകള്‍ ഉണ്ട്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. മൂന്നുവര്‍ഷം വരെ നീട്ടി കിട്ടിയേക്കാം.
അസിസ്റ്റന്റ് – മെറ്റലര്‍ജി(16), മെക്കാനിക്കല്‍ (2), ഓഫീസ് (2), ടര്‍നര്‍(5), മെഷീനിസ്റ്റ് (2), ഫിറ്റര്‍ (5), വെല്‍ഡര്‍ (1). അസോസിയേറ്റ്- സിവില്‍ (2), മാര്‍ക്കറ്റിങ് (1)
മുകളിലെ തസ്തികളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാണ് നിയമനം. ഡിസംബര്‍ 13, രാവിലെ 8. 30 മുതല്‍ 11.45 വരെയാണ് അഭിമുഖം. മിധാനി കോര്‍പ്പറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തില്‍ ആയിരിക്കും ഇന്റര്‍വ്യൂ.
ഒഴിവുകള്‍ ഉള്ള മറ്റു തസ്തികകള്‍;
ജൂനിയര്‍ സ്റ്റാഫ് നേഴ്‌സ്(4), ഫയര്‍മാന്‍ (3), റിഫാക്ടറി മേസണ്‍ (1), ജൂനിയര്‍ ഓപ്പറേറ്റീവ് ട്രെയിനി(2), ജൂനിയര്‍ ഓപ്പറേറ്റീവ് ട്രെയിനിങ് ഫിറ്റര്‍ കട്ടിങ് മെഷീന്‍സ് (1), ജൂനിയര്‍ ഓപ്പറേറ്റീവ് ട്രെയിനി ഫിറ്റര്‍ (1), ലാബ് ടെക്‌നീഷ്യന്‍ (1).
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 7. വിശദവിവരങ്ങള്‍ക്ക് http://midhani-india.in സന്ദര്‍ശിക്കുക.