പ്രധാന വാർത്തകൾ

റെയില്‍വേയില്‍ കായിക താരങ്ങള്‍ക്ക് അവസരം: പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്ക് അപേക്ഷിക്കാം

Nov 29, 2022 at 8:11 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ന്യൂഡല്‍ഹി: റെയില്‍വേയിലെ വിവിധ തസ്തികകളിലേക്ക് കായികതാരങ്ങള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍, നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ, സെന്‍ട്രല്‍ റെയില്‍വേ എന്നിവിടങ്ങളിലായി 21 ഒഴിവുകള്‍ ഉണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.

\"\"

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍- ലെവല്‍ 4/5 തസ്തികകളില്‍ 5 ഒഴിവുകളാണുള്ളത്. ബോക്‌സിങ്, ഹാന്‍ഡ്‌ബോള്‍, ഖോ ഖോ, അത്ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍ താരങ്ങള്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. ലെവല്‍ 2/3 തസ്തികകളില്‍ 16 ഒഴിവുണ്ട്. ബോക്‌സിങ് , ക്രിക്കറ്റ്, അത്ലറ്റിക്‌സ്, ഖോ ഖോ, ക്രോസ്‌കണ്‍ട്രി, ബാസ്‌ക്കറ്റ്‌ബോള്‍, ഹാന്‍ഡ് ബോള്‍, പവര്‍ ലിഫ്റ്റിങ് എന്നീ വിഭാഗക്കാര്‍ക്കാണ് അവസരം. ബിരുദം/പ്ലസ് ടു/സ്റ്റെനോഗ്രഫി എന്നീ അടിസ്ഥാന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-25 വയസ്സ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 16. വിശദവിവരങ്ങള്‍ക്ക് http://secr.indianrailways.gov.in സന്ദര്‍ശിക്കുക.

\"\"

സെന്‍ട്രല്‍ റെയില്‍വേ- ഗ്രൂപ്പ് സി 5/4 തസ്തികയില്‍ 3 ഒഴിവുകളും ഗ്രൂപ്പ് സി 3/2 തസ്തികളില്‍ 18 ഒഴിവുകളും ആണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 12. വിശദവിവരങ്ങള്‍ക്ക് http://rrccr.com സന്ദര്‍ശിക്കുക.

\"\"

നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ- ലെവല്‍ 4/5 തസ്തികുകളില്‍ അഞ്ചു ഒഴിവുകള്‍ ഉണ്ട്. റസലിങ്, ഹാന്‍ഡ് ബോള്‍, സ്വിമ്മിങ്, വെയിറ്റ് ലിഫ്റ്റിങ് താരങ്ങള്‍ക്കാണ് അവസരം. ലെവല്‍ 2/3 തസ്തികകളില്‍ 16 ഒഴിവുകള്‍ ഉണ്ട്. അത്ലറ്റിക്‌സ്, റസലിങ്, ഹാന്‍ഡ് ബോള്‍, കബഡി, ഹോക്കി, വോളിബോള്‍, സ്വിമ്മിങ്, ക്രിക്കറ്റ്, ബാസ്‌ക്കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍, വെയിറ്റ് ലിഫ്റ്റിങ് എന്നിവയിലാണ് അവസരം. പ്രായപരിധി 18-25. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 25. വിശദവിവരങ്ങള്‍ക്ക് http://ner.indianrailways.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News