SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
മഹാരാഷ്ട്ര: സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കറന്‍സി നോട്ട് പ്രസ്സിലെ വിവിധ വിഭാഗങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജൂനിയര്‍ ടെക്‌നീഷ്യന്‍ (103), സൂപ്പര്‍വൈസര്‍ (23) തസ്തികളിലാണ് ഒഴിവുള്ളത്. ഐടിഐ,ഡിപ്ലോമ, എന്‍ജിനീയറിങ് ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

സൂപ്പര്‍വൈസര്‍- പ്രിന്റിങ് (10), ഇലക്ട്രിക്കല്‍ (2), ഇലക്ട്രോണിക്‌സ് (2) എയര്‍ കണ്ടീഷനിങ് (1) എന്‍വിയോണ്‍മെന്റ് (1) ഐടി (4) എന്നിങ്ങനെയാണ് ഒഴിവുകള്‍ ഉള്ളത്. ഫസ്റ്റ് ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. ശമ്പളം 27,600- 95,910 രൂപ.

ജൂനിയര്‍ ടെക്‌നീഷ്യന്‍ പ്രിന്റിങ്- ശമ്പളം 18,780- 67,390രൂപ. ഫുള്‍ടൈം ഐടിഐ സര്‍ട്ടിഫിക്കറ്റ് /പോളിടെക്‌നിക്കുകളില്‍ നിന്ന് പ്രിന്റിംഗ് ടെക്‌നോളജി നേടിയ ഫുള്‍ടൈം ഡിപ്ലോമ എന്നിവയുടെ വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18-25 വയസ്സ്. ഓണ്‍ലൈന്‍ പരീക്ഷയിലൂടെ ആയിരിക്കും തെരഞ്ഞെടുപ്പ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 16. വിശദമായ വിവരങ്ങള്‍ക്ക് http://cnpnashik.spmcil.com സന്ദര്‍ശിക്കുക.

0 Comments