SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരൂർ : സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാകലോത്സവത്തിന് മലപ്പുറം തിരൂരിൽ തിരിതെളിഞ്ഞു. മുപ്പത്തി മൂന്നാമത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിനു തുഞ്ചന്റെ മണ്ണിൽ പ്രൗഢഗംഭീര തുടക്കം. തിരൂർ ഗവ.ബോയ്സ് ഹയർ സെക്കഡറി സ്കൂളിൽ വിദ്യാരംഗം കലാസമിതി അംഗങ്ങൾ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച കലോത്സവത്തിൻ്റെ ഭദ്രദീപം തിരൂർ ബോയ്സ് ഹയർ സെക്കഡറി സ്കൂൾ ചെയർപേഴ്സൺ ആയിശറിഫയുടെ നേതൃത്വത്തിലുള്ള സംഘം തെളിയിച്ചു.
ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ അധ്യക്ഷയായി. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യാഥിതിയായി. ജില്ലാ കലക്ടർ എം.കെ പ്രേംകുമാർ, തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു.സൈനുദ്ധീൻ , തിരൂർ നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നസീബ അസീസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.കെ ഷാഫി, ഫൈസൽ എടശ്ശേരി തിരൂർ ഡി.വൈ.എസ്.പി വി.വി ബെന്നി, ഡി.ഡി രമേശ് കുമാർ, തിരൂർ ഡി.ഒ പ്രസന്ന, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.