SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡല്‍ഹി: കേന്ദ്ര സായുധ പോലീസ് സേനകളിലെ കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിജ്ഞാപനം ചെയ്തിരുന്നതില്‍ നിന്നും 20,915 ഒഴിവുകളുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ആകെ 45,284 ഒഴിവുകള്‍ ഉണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30.
സിഐഎസ്എഫ് (5,914), ബിഎസ്എഫ് (20,765), സിആര്‍പിഎഫ് (11,169), എസ്എസ്ബി (2,167), ഐടിബിപി (1,787), എആര്‍ (3,153), എസ്എസ്എഫ് (154), എന്‍സിബി (175) ഇപ്രകാരമാണ് വര്‍ദ്ധനവ് ഉണ്ടായിട്ടുള്ള ഒഴിവുകള്‍. പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ശമ്പളം 21,700 – 69, 100രൂപ(പേ ലെവല്‍ 3). എന്‍സിബിയിലെ ശിപായി തസ്തിക ശമ്പളം 18,000-56, 900രൂപ(പേ ലെവല്‍ 1). പ്രായപരിധി 18-23 വയസ്സ്. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈന്‍ അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 30. എഴുത്ത് പരീക്ഷ, ശാരീരിക യോഗ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തെരഞ്ഞെടുപ്പ്.