SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡല്‍ഹി: വ്യോമസേനയിലേക്ക് എസ്.സി.എ. ടി. എന്‍ട്രി, എന്‍ സി സി സ്‌പെഷ്യല്‍ എന്‍ട്രി വഴി കമ്മീഷന്‍ഡ് ഓഫീസര്‍ തസ്തിയിലേക്ക് നിയമനം. 258 ഒഴിവുണ്ട്. വനിതകള്‍ക്കും അപേക്ഷിക്കാം. ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കില്‍, നോണ്‍ ടെക്‌നിക്കല്‍ ബ്രാഞ്ചുകളിലേക്ക് ആണ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നത്.
ഫ്‌ളയിങ് ബ്രാഞ്ചില്‍ ഫൈറ്റേഴ്‌സ്, ട്രാന്‍സ്‌പോര്‍ട്ട്‌സ്,ഹെലികോപ്‌റ്റേഴ്‌സ് എന്നീ വിഭാഗങ്ങളും ഗ്രൗണ്ട് ഡ്യൂട്ടിയില്‍ മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്. നോണ്‍ ടെക്‌നിക്കല്‍ ഗ്രൗണ്ട് ഡ്യൂട്ടിയില്‍ അഡ്മിനിസ്‌ട്രേഷന്‍, അക്കൗണ്ട്‌സ്, ലോജിസ്റ്റിക്‌സ്, എഡ്യൂക്കേഷന്‍, മെട്രോളജി എന്നീ വിഭാഗങ്ങളുമാണ് ഉള്ളത്.
ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കല്‍ ബ്രാഞ്ചിന് 74 ആഴ്ചത്തെ പരിശീലനവും ഗ്രൗണ്ട് ഡ്യൂട്ടി നോണ്‍ ടെക്‌നിക്കല്‍ ബ്രാഞ്ചിന് 52 ആഴ്ചത്തെ പരിശീലനവും ആണ് ലഭിക്കുക. ഹൈദരാബാദില്‍ ആയിരിക്കും പരിശീലനം. ഇക്കാലയളവില്‍ 56,100 രൂപയാണ് സ്‌റ്റൈപ്പന്‍ഡ്. ശമ്പളം 56,100-1,77, 500രൂപ. പ്രായപരിധി ഫ്‌ലൈയിങ് 20-24 വയസ്സ്, ഗ്രൗണ്ട് ഡ്യൂട്ടി 20-26വയസ്സ്. ഡിസംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദമായ വിവരങ്ങള്‍ക്ക് http://afcat.cdac.in സന്ദര്‍ശിക്കുക.