SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡൽഹി: രാജ്യത്തെ വിദ്യാലയങ്ങളിൽ കളിപ്പാട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള
അധ്യാപനരീതി ഉടൻ നടപ്പാക്കുമെന്ന് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി). ഒന്നുമുതൽ ആറുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഈ രീതി നടപ്പാക്കുക. കളിപ്പാട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള
പഠനരീതി ആശയപരമായ അവബോധം ശക്തിപ്പെടുത്തുമെന്നും കുട്ടികളുടെ ബുദ്ധി വികാസനത്തിന് സഹായിക്കുമെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.
പാഠ്യപദ്ധതി രേഖയനുസരിച്ച് പാവകളിലൂടെയും പരിസ്ഥിതി സൗഹൃദ കളിപ്പാട്ടങ്ങളിലൂടെയുമാണ് ഭാഷാ
വിഷയങ്ങൾ പഠിപ്പിക്കേണ്ടത്. വിവിധതരം കളി കട്ടകൾ, ചെസ് ബോർഡുകൾ എന്നിവ ഉപയോഗിച്ച് ഗണിതശാസ്ത്രവും ചരിത്രവും ക്രിയാത്മകമായി പഠിപ്പിക്കാനാകും. പുതിയ പഠന രീതി ഉടൻ നടപ്പാക്കാനാണ് ശ്രമം.

0 Comments