SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: മദ്രാസ് ഐഐടിയുടെ കീഴിൽ ഓൺലൈൻ വഴിയുള്ള ബിഎസ്
ഡേറ്റ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ജനുവരി 16ആണ്. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി എന്നീ കോഴ്സുകൾ തിരഞ്ഞെടുക്കാൻ കഴിയും. പത്താം ക്ലാസിൽ ഇംഗ്ലിഷും കണക്കും പഠിച്ച് പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയില്ല. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും https://onlinedegree.iitm.ac.in സന്ദർശിക്കുക.