SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസില്‍ അക്കാഡമിക് അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവ്. ആറു മാസത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. 60 ശതമാനം മാര്‍ക്കോടെ എം.കോം/എം.ബി.എ. (ഫുള്‍ ടൈം റഗുലര്‍) കോഴ്‌സ് പാസായിരിക്കണം.
പ്രായപരിധി 36 വയസ്സ്. നെറ്റ് യോഗ്യതയുള്ളവര്‍ക്കും, യു.ജി. /പി.ജി. ക്ലാസ്സുകളില്‍ അധ്യാപന പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രതിമാസ വേതനം 15,000 രൂപ. അപേക്ഷകള്‍ നവംബര്‍ 30നകം ഡയറക്ടര്‍, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക്: 0471-2339178, 2329468.