SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കണ്ണൂർ:സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ സപ്പ്ളിമെൻററി (മേഴ്‌സി ചാൻസ് ഉൾപ്പെടെ), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് ഡിസംബർ 6 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എം. എ. കന്നഡ/ ഇംഗ്ലിഷ്/ ഹിന്ദി/ ഭരതനാട്യം പ്രോഗ്രാമുകൾക്ക് 07.12.2022 വരെയും മറ്റ് പ്രോഗ്രാമുകൾക്ക് 06.12.2022 വരെയും പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും അപേക്ഷിക്കാം.
പരീക്ഷ രജിസ്ടേഷൻ
അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2022 പരീക്ഷാരജിസ്ട്രേഷൻ 28.11.2022 ന് ആരംഭിക്കും.
പരീക്ഷാവിജ്ഞാപനം
അഫീലിയേറ്റഡ് കോളേജുകളിലെയും സെന്റററുകളിലെയും ഒന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി – 2019 അഡ്മിഷൻ മുതൽ), ഒക്റ്റോബർ 2022 പരീക്ഷകൾക്ക് 09.12.022 മുതൽ 14.12.2022 വരെ പിഴയില്ലാതെയും 15.12.022 വരെ പിഴയോടെയും അപേക്ഷിക്കാം. സപ്ലിമെന്ററി വിദ്യാർഥികൾ അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 19.12.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.
ഹാൾടിക്കറ്റ്
ഡിസംബർ ഒന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി. എ., ബി. കോം., ബി. ബി. എ. ഡിഗ്രി പരീക്ഷകളുടെ ഹോൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയാം. ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത് ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഏതെങ്കിലും ഗവ. അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ അസ്സൽ കൈവശം വെക്കേണ്ടതാണ്.
01.12.2022, 02.12.2022 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഹോൾടിക്കറ്റുകൾ 2017, 2018, 2019 അഡ്മിഷൻ വിദ്യാർത്ഥികൾക്ക് സർവകലാശാല വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഹോൾടിക്കറ്റുകൾ പ്രിൻറ് എടുത്ത് ഫോട്ടോ പതിച്ചു അറ്റസ്റ്ചെയ്ത്ഹാൾ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടതാണ്.
വാക്ക് ഇൻ ഇന്റർവ്യൂ
കണ്ണൂർ സർവകലാശാല തലശ്ശേരി ഡോ .ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ഐ.ടി. എജുക്കേഷൻ സെന്ററിലെ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള എൽ സി / എ ഐ വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികൾ 01.12.2022 രാവിലെ 9 : 45 ന് കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രവേശന തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായികപഠനവകുപ്പ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സ്വിമ്മിങ് & സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിൽ 2022-23 വർഷത്തേക്കുള്ള പ്രവേശനത്തിനായി അപേക്ഷിക്കേണ്ട അവസാന തീയ്യതി നവംബർ 30 വരെ നീട്ടി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയുടെ കീഴിൽ 2023-24 അധ്യയന വർഷത്തിലേക്ക് പുതിയ കോളേജുകൾ/കോഴ്സുകൾ/സ്ഥിര സീറ്റ് വർദ്ധനവ് എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. പൂരിപ്പിച്ച അപേക്ഷാഫോറം, ബന്ധപ്പെട്ട രേഖകൾ, നിശ്ചിത അപേക്ഷാ ഫീസ് എന്നിവ സഹിതമുള്ള അപേക്ഷകൾ 2022 ഡിസംബർ 31 ന് വൈകിട്ട് 5 മണിവരെ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.